എ.കെ. ആന്റണിയും തിരുരങ്ങാടി ഉപതെരഞ്ഞെടുപ്പും

NOVEMBER 21, 2024, 11:36 AM

കേരളത്തിൽ ദശാപ്ദങ്ങളായി തല ഉയർത്തി നിന്ന കെ. കരുണാകരനെ താഴെയിറക്കിയതിന്റെ ക്രെഡിറ്റിൽ നല്ലൊരു പങ്കും കുഞ്ഞാലിക്കുട്ടിക്ക് അർഹതപ്പെട്ടതാണ്. കരുണാകരനെതിരെയുള്ള മുന്നേറ്റം തുടങ്ങിവച്ചത് ഉമ്മൻചാണ്ടിയും കൂട്ടരും ആണെങ്കിലും അതിന്റെ നിർണായകഘട്ടത്തിൽ രണ്ടും കൽപ്പിച്ചു പാറപോലെ ഉറച്ചുനിന്നത് 43 വയസ്സു മാത്രം പ്രായമുള്ള കുഞ്ഞാലിക്കുട്ടിയായിരുന്നു. മുസ്ലീം ലീഗിനൊപ്പമുള്ള മുഴുവൻ എം.എൽ.എമാരെ മാത്രമല്ല, പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെയും പറഞ്ഞിടത്ത് തന്നെ ഉറപ്പിച്ചുനിർത്താൻ കഴിഞ്ഞതാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം.

എ.കെ. ആന്റണിയുടെ മന്ത്രിസഭയിൽ ഉമ്മൻചാണ്ടി ഉണ്ടായിരിക്കണമെന്ന് പൊതുവേ ഒരു തീരുമാനം വന്നെങ്കിലും ഉമ്മൻചാണ്ടി അതിന് തയ്യാറായില്ല. പുതിയ മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന് ഉമ്മൻചാണ്ടി മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു. പാർട്ടിയുടെ താല്പര്യം മാത്രം മുൻനിർത്തിയാണ് നേതൃമാറ്റം ആവശ്യപ്പെട്ടതും അതിനായി നിലകൊണ്ടതും. തനിക്കധികാരത്തിൽ കയറാൻവേണ്ടിയാണ് കരുണാകരനെ എതിർത്തതെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കേണ്ടെന്ന ചിന്ത ആയിരുന്നു ഉമ്മൻചാണ്ടിക്ക്.

മന്ത്രിസഭയിൽചേർന്ന് ആ മാറ്റത്തിന്റെ ഗുണഭോക്താകാൻ ഉമ്മൻചാണ്ടി ആഗ്രഹിച്ചില്ല എന്നതാണ് വാസ്തവം. കോൺഗ്രസിൽ നിന്ന് ആര്യാടൻ മുഹമ്മദ്, വി.എം. സുധീരൻ, സി.വി. പത്മരാജൻ, പി.പി. തങ്കച്ചൻ, കടവൂർ ശിവദാസൻ, ജി. കാർത്തികേയൻ, എം.ടി. പത്മ, പന്തളം സുധാകരൻ എന്നിവർ മന്ത്രിമാരായി.

vachakam
vachakam
vachakam

സത്യത്തിൽ ആന്റണി ഗ്രൂപ്പിൽ നിന്നും ആര്യാടൻ മുഹമ്മദും വി.എം. സുധീരനും മാത്രമാണ് മന്ത്രിസഭയിൽചേർന്നത്. ആന്റണി കേരള നിയമസഭയിൽ അംഗമല്ല. അതുകൊണ്ടുതന്നെ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് ജയിച്ചേ പറ്റൂ. പല മണ്ഡലങ്ങൾ അതിനായി പരിശോധിക്കുകയും പരിഗണനയിൽ വരികയും ചെയ്തു. ഈ അവസരത്തിൽ മുസ്ലിം ലീഗ് മറ്റൊരു നിർദ്ദേശം മുന്നോട്ടുവച്ചു. ലീഗിന്റെ തിരൂരങ്ങാടി സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ നിന്നുള്ള എം.എൽ.എ ആയ യു.എ. ബീരാൻ പിന്നീട് ഇബ്രാഹിം സുലൈമാൻസേഠിനൊപ്പം ഇന്ത്യൻ നാഷണൽ ലീഗിൽചേർന്നതിനെ തുടർന്ന് രാജിവച്ചു.

ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കണം. ലീഗിന്റെ ഏറ്റവും ഉറച്ച് സീറ്റുകളിൽ ഒന്നാണത്. 1957 മുതൽ 1987 വരെ ഏഴുവട്ടം, മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി അവുഖാദർകുട്ടി നഹ ജയിച്ച കുത്തക മണ്ഡലം. 1991ൽ യു.എ ബീരാൻ 20,000വോട്ടിനോളം ഭൂരിപക്ഷം നേടിയ മണ്ഡലം. യാതൊരു റിസ്‌കും ഇല്ലാതെ ആന്റണിക്ക് ജയിച്ചു കയറാൻ പറ്റിയ മണ്ഡലം നൽകിയതിന്റെ പിന്നിൽ കുഞ്ഞാലിക്കുട്ടിയ്ക്ക് ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.


vachakam
vachakam
vachakam

കേരളത്തിൽ ദശാപ്തങ്ങളായി തല ഉയർത്തി നിന്ന കെ. കരുണാകരനെ താഴെയിറക്കിയതിന്റെ ക്രെഡിറ്റിൽ നല്ലൊരു പങ്കും കുഞ്ഞാലിക്കുട്ടിക്ക് അർഹതപ്പെട്ടതാണ്. കരുണാകരനെതിരെയുള്ള മുന്നേറ്റം തുടങ്ങിവച്ചത് ഉമ്മൻചാണ്ടിയും കൂട്ടരും ആണെങ്കിലും അതിന്റെ നിർണായകഘട്ടത്തിൽ രണ്ടും കൽപ്പിച്ചു പാറപോലെ ഉറച്ചുനിന്നത് 43 വയസ്സു മാത്രം പ്രായമുള്ള കുഞ്ഞാലിക്കുട്ടിയായിരുന്നു. മുസ്ലീം ലീഗിനൊപ്പമുള്ള മുഴുവൻ എം.എൽ.എമാരെ മാത്രമല്ല, പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെയും പറഞ്ഞിടത്ത് തന്നെ ഉറപ്പിച്ചുനിർത്താൻ കഴിഞ്ഞതാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. 

എന്നാൽ  മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം ഇതല്ലാതെ മറ്റു വഴിയൊന്നും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരസിംഹറാവുവിനും കോൺഗ്രസിനും എതിരെ വൻ പ്രചാരണമാണ് മുസ്ലിംകേന്ദ്രങ്ങളിൽ പി.ഡി.പിയും  മറ്റും അഴിച്ചുവിട്ടത്. പലയിടത്തും ലീഗ് അണികളിൽ നല്ലചോർച്ച ഉണ്ടായി. മാത്രമല്ല, പാലക്കാട് വെടിവെപ്പിൽ സിറാജുനിസയെ വെടിവെച്ച് കൊന്ന സംഭവം ലീഗിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.

അന്ന് പോലീസ്‌സേനയെ നയിച്ചത് ശ്രീവാസ്തവ ആയിരുന്നു. മുസ്ലിം ലീഗ് ഏറെ നിർബന്ധിച്ചിട്ടും മുഖ്യമന്ത്രി ശ്രീവാസ്തവക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഏറെകോളിളക്കം സൃഷ്ടിച്ച ചാരക്കേസിൽ ശ്രീവാസ്തവയുടെപേരും ഉയർന്നുകേട്ടപ്പോൾ ലീഗ് വീണ്ടും ഉണർന്നു. കരുണാകരനെ തള്ളിപ്പറയാൻ ഒരുങ്ങിയ മുസ്ലിം ലീഗിനെ എങ്ങനെയെങ്കിലും ഒതുക്കാനായി പിന്നെ കരുണാകരന്റെ ശ്രമം. ആ പാർട്ടിയെതന്നെ പിളർത്തുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ, കരുണാകരൻ കണക്കുകൂട്ടിയത്‌പോലെ കാര്യങ്ങൾ നടന്നില്ല.

vachakam
vachakam
vachakam

കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ പടയൊരുക്കത്തിന് ആക്കം കൂട്ടാൻവേണ്ടി മുസ്ലിം ലീഗിലെ ചില എം.എൽ.എമാരെ കരുണാകരൻ സമീപിച്ചു. ആ എം.എൽ.എമാരെ കൂട്ടുപിടിച്ച് മുസ്ലിംലീഗിന്റെ ആക്രമണത്തിന്റെ മുനയൊടിക്കാൻ കരുണാകരൻ നടത്തിയ ശ്രമങ്ങൾ ഒന്നുപോലും വിജയം കണ്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ നിലപാടാണ് കെ.എം. മാണിയെയും ടി.എം.ജേക്കബിനെയും ആർ. ബാലകൃഷ്ണപിള്ളയെയും കരുണാകരനെതിരെ വാൾ വാങ്ങാൻ സഹായിച്ചത്. ഇതിനുപിന്നിൽ ഉമ്മൻ ചാണ്ടിയുടെ കൂർമ്മ ബുദ്ധി കൂടി ഉണ്ടായിരുന്നു.
ഏതെങ്കിലും ഒരു ഘട്ടത്തിൽ ലീഗ് അല്പം ഒന്ന് അയഞ്ഞിരുന്നുവെങ്കിൽ കരുണാകരനെതിരെ ഉയർന്ന നിര തകർന്നു തരിപ്പണമാകുമായിരുന്നു. ഉപതെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ എന്നുള്ളത് കൃത്യമായി പാലിച്ചില്ലെങ്കിൽ ഇലക്ഷൻ കമ്മീഷണർ ടി.എൻ. ശേഷൻ ഇടപെട്ടേക്കുമെന്ന് ഒരു ശങ്കയും ഉണ്ടായിരുന്നു. അക്കാലത്ത് ഉഗ്രപ്രതാപിയായിരുന്നല്ലോ ടി.എൻ. ശേഷൻ.

എന്തായാലും തിരൂരങ്ങാടി തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങി. ആന്റണിക്കെതിരെ പ്രതിപക്ഷത്തിന് നല്ലൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽപോലും കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

എന്നാൽ കരുണാകരൻ അരയും തലയും മുറുക്കി രംഗത്ത് വന്നു. നിരീക്ഷകരുടെ മുന്നിൽ തങ്ങളുടെ ഒരു ഐക്യനിര അവതരിപ്പിക്കാൻ കരുണാകരന് കഴിഞ്ഞു. ഇത് ആന്റണിയോടുള്ള ഒരു വെല്ലുവിളി തന്നെയായിരുന്നു. 

എൽ.ഡി.എഫ് ഒരുസ്വതന്ത്രനെ കണ്ടെത്തി. ഡോ. എൻ.എ. കരീം ആയിരുന്നു ആന്റണിയുടെ എതിരാളി. പ്രചാരണം കൊടുമ്പിരിക്കൊണ്ടു. പ്രതിപക്ഷത്തേക്കാൾ ആന്റണിയും കൂട്ടരും ഭയന്നത് കെ. കരുണാകരനെ ആയിരുന്നു.
(തുടരും)

ജോഷിജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam