കൊച്ചിൻ ദേവസ്വം ബോർഡ് തമ്പുരാൻ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം

NOVEMBER 21, 2024, 12:15 PM

 തൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍.

പൂരം നടത്തിപ്പിന് ഉന്നത അധികാര സമിതി വേണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ സത്യവാങ്മൂലത്തിനെതിരെയാണ് അതിരൂക്ഷ വിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം രം​ഗത്ത് വന്നത്. 

പൂരം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും പോര് തീരുന്നില്ല. പൂരം നടത്തിപ്പില്‍ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ക്കുള്ള മേല്‍ക്കൈ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്  ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ശുപാര്‍ശയാണ് ഇപ്പോഴത്തെ പ്രകോപനം.

vachakam
vachakam
vachakam

ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍, എട്ടു ഘടക ക്ഷേത്രങ്ങളെന്നിവയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പൂരം നിയന്ത്രിക്കണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ  നിയന്ത്രണത്തിലുള്ള വടക്കുന്നാഥനില്‍ നടക്കുന്ന പൂരത്തിന്‍റെ നിയന്ത്രണം പിടിക്കാനുള്ള നീക്കം നേരത്തെയും ദേവസ്വം ബോര്‍ഡ് നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ്  ഉന്നതാധികാര സമിതി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam