തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.സെന്‍റ് ഗൊറേറ്റീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരം നാലാഞ്ചിറ കോട്ടമുകളിൽ വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്.വിദ്യാർത്ഥി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബസിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
