ടൊറന്റോ: കാനഡ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനും താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനുമായി കാനഡ കഴിഞ്ഞ രണ്ട് വര്‍ഷമായി വിസാനുമതികളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
2025 ഓഗസ്റ്റ് വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 74 ശതമാനം നിരസിക്കപ്പെട്ടതായാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ നിരസിക്കല്‍ നിരക്ക് 32 ശതമാനം ആയിരുന്നു. അതേസമയം ആകെ അന്താരാഷ്ട്ര അപേക്ഷകളില്‍ നിരസിക്കല്‍ നിരക്ക് ഏകദേശം 40 ശതമാനമാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു കാനഡ. 
മാത്രമല്ല 1,550 അപേക്ഷകളില്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതായും അവയില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവയാണെന്നും കാനഡ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. തട്ടിപ്പുകള്‍ തടയാന്‍ വെരിഫിക്കേഷന്‍ സംവിധാനം ശക്തമാക്കിയതായും അപേക്ഷകര്‍ പാലിക്കേണ്ട സാമ്പത്തിക മാനദണ്ഡങ്ങള്‍ വര്‍ധിപ്പിച്ചതായും കാനഡയുടെ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. 
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
