സാഹിത്യവേദി നവംബർ 7ന്, വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജീവിതവീക്ഷണം ചർച്ച ചെയ്യുന്നു

NOVEMBER 3, 2025, 9:04 AM

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ 7 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990 Meeting ID: 814 7525 9178)


vachakam
vachakam
vachakam

കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മകൾ ഡോ. അദിതി എൻ ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. തലമുറകൾക്ക് അദ്ധ്യാപകനായിരുന്ന കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഗദ്യവും പദ്യവുമായ രചനകളെ ആസ്പദമാക്കി, ജീവിതാനുഭവങ്ങൾ ഇഴ ചേർത്ത്,  ഒരു പ്രഭാഷണം. കാവ്യാസ്വാദനത്തേക്കാൾ, കവിയുടെ ജീവിതവീക്ഷണത്തിനും സന്ദേശങ്ങൾക്കും ഊന്നൽ നൽകുന്നതിലാണ് മകൾ എന്ന നിലയിൽ ശ്രദ്ധിച്ചിരിക്കുന്നത്. മതവും മാനവികതയും മുതൽ ആത്മീയതയും പ്രണയവും പരിസ്ഥിതിയും വരെ വിഷയമാകുന്ന രചനകളിൽ നിന്ന് പകർന്നു കിട്ടിയ അപൂർവ്വവും വ്യത്യസ്തവും ആയ ജീവിത പാഠങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

ഡോ. അദിതി എൻ 1983 മുതൽ 2016 വരെ നീണ്ട 33 വർഷങ്ങൾ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെ മന:ശാസ്ത്രവിഭാഗം അദ്ധാപികയായിരുന്നു. 'സ്ത്രീകളുടെ വ്യക്തിത്വത്തിലെ സംഘർഷപ്രതിരോധശക്തിയും ഉദ്യോഗവും' എന്ന വിഷയത്തിൽ ഗവേഷണബിരുദം. കൗൺസലിങ്ങ്, മനോരോഗചികിത്സ, വ്യക്തിത്വവികസനം, കൗമാരമന:ശാസ്ത്രം, സമൂഹമന:ശാസ്ത്രം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. പ്രസ്തുത വിഷയങ്ങളെ അധികരിച്ച് മാതൃഭൂമി ആരോഗ്യ മാസികയിൽ ഒരു സ്ഥിര പംക്തി കൈകാര്യം ചെയ്യുന്നുണ്ട്.  'ഫോക്കസ്' എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടിവും ആണ്. മലയാളഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയോട് പ്രത്യേക താല്പര്യം. ഇപ്പോൾ ശ്രീവല്ലി വിഷ്ണു നാരായണൻ നമ്പൂതിരി സ്മാരക ട്രസ്റ്റിന്റെ സെക്രട്ടറി ആണ്.


vachakam
vachakam
vachakam

ഒക്‌ടോബർ മാസ സാഹിത്യവേദിയിൽ സാഹിത്യവേദി അംഗവും മുൻ ലാനാ പ്രസിഡന്റും കഥാകൃത്തുമായ എസ് അനിലാൽ അദ്ദേഹത്തിന്റെ 'വംശാവലി' എന്ന കഥ അവതരിപ്പിക്കുകയും ചർച്ച നയിക്കുകയും ചെയ്തത് ഏറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്‌നേഹികളേയും നവംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.


vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്: ഡോ. അദിതി എൻ [email protected], പ്രസന്നൻ പിള്ള 630 -935 -2990, ജോൺ ഇലക്കാട്  773 -282 -4955


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam