മുംബൈ: നടന്‍ അമിതാഭ് ബച്ചന് ഖലിസ്ഥാന്‍ ഭീഷണി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടന്റെ വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ഖലിസ്ഥാന്‍ അനുകൂല സംഘടനയാണ് ഭീഷണി ഉയര്‍ത്തിയത്. വീടുകള്‍ക്ക് 24 മണിക്കൂറും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
സിഖുകാര്‍ക്കെതിരെയുള്ള കലാപത്തെ അമിതാഭ് ബച്ചന്‍ മുന്‍പ് അനുകൂലിച്ചിരുന്നു എന്നാണ് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) ആരോപിക്കുന്നത്. ടെലിവിഷന്‍ പരിപാടിക്കിടെ ഗായകന്‍ ദില്‍ജിത് ദോസഞ്ജ് അമിതാഭ് ബച്ചന്റെ കാല്‍ തൊട്ടു വണങ്ങിയതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. ഗായകനെതിരെയും സംഘം ഭീഷണി മുഴക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
