അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 241 പേരും കൊല്ലപ്പെട്ട ദുരന്തത്തില്‍, കത്തിച്ചാമ്പലായ വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു മനുഷ്യനാണ് വിശ്വാസ്‌കുമാര്‍ രമേഷ് എന്ന 40 കാരന്‍. മുടന്തി നടന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയത്. അപകടത്തിന് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്നതായി യുകെയിലെ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ് കുമാര്‍.
നടക്കാനോ വാഹനമോടിക്കാനോ കഴിയുന്നില്ലെന്നും കാല്‍മുട്ടിനും തോളിനും കഠിനമായ വേദനയുണ്ടെന്നും വിശ്വാസ് കുമാര്‍ പറയുന്നു. മുറിയില്‍ തന്നെ കഴിച്ചു കൂട്ടുകയാണ്. കുടുംബാംഗങ്ങളോട് പോലും ശരിയായി സംസാരിക്കാന്‍ കഴിയാത്ത സ്ഥിതി. അപകടത്തില്‍ സഹോദരന്‍ അജയ് കുമാര്‍ മരിച്ചിരുന്നു. ഇതോടെ വിദേശത്തെ ബിസിനസ് തകര്‍ന്നു. സഹോദരന്‍ തന്റെ കരുത്തായിരുന്നെന്നും ഇപ്പോഴും ആ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വിശ്വാസ് കുമാര്‍ സുഹൃത്തുക്കളോട് പറഞ്ഞയാണ് സൂചന.
''ഞാന്‍ ആരോടും അധികം സംസാരിക്കുന്നില്ല. എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. രാത്രി മുഴുവന്‍ ഓരോ ചിന്തകളാണ്. മാനസികമായി വളരെ കഷ്ടപ്പെടുന്നുണ്ട്. കുടുംബത്തിനും ഓരോ ദിവസവും വേദനാജനകമാണ്'' വിശ്വാസ് കുമാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നും ശാരീരിക വേദനയും മാനസിക ആഘാതവും ഒരുപോലെ നേരിടുന്നതായും കുടുംബം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
