തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

NOVEMBER 3, 2025, 6:20 AM

തിരുവനന്തപുരം: തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്.

പാലോട് - കുറുന്താളി വടക്കേവിള ഷൈജുഭവനിൽ ഷൈജു (38) ആണ് മരിച്ചത്.   2 സുഹൃത്തുകൾക്കൊപ്പമാണ് ഷൈജു തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയത്. പ്ലാവറയിലെ ഹെഡ് ലോഡ് തൊഴിലാളിയാണ് മരിച്ച ഷൈജു.

തോടിനു സമീപം നിന്ന തെങ്ങ് കാറ്റിൽ വീണുപോകാതിരിക്കാനായി കെട്ടിയ കമ്പി തോടിന് എതിർവശത്തുള്ള മറ്റൊരു മരവുമായി ബന്ധിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

ഈ കമ്പി ദ്രവിച്ച് പൊട്ടി വൈദ്യുതകമ്പിക്ക് മുകളിൽ കൂടി തോട്ടിലേക്ക് വീണു കിടക്കുകയായിരുന്നു. 

ഈ കമ്പിയിൽ വൈദ്യുതി ഉണ്ടെന്നറിയാതെ മീൻ പിടിക്കാനെത്തിയ ഷൈജുവിന് ഷോക്കേൽക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ ഷൈജു മരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam