കൊളംബോ: സമുദ്രാതിര്‍ത്തി കടന്നതിന് 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. തമിഴ്നാട് സ്വദേശികളായ 3 മത്സ്യത്തൊഴിലാളികളെയും പുതുച്ചേരിയില്‍ നിന്നുളള നാലുപേരെയുമാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.
രാമേശ്വരത്തിനടുത്തുളള ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈന്‍ (ഐഎംബിഎല്‍) കടന്നതിനാണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് പട്ടാളി മക്കള്‍ കച്ചി (പിഎംകെ) നേതാവ് അന്‍പുമണി രാമദോസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കേന്ദ്രത്തിന് കത്തയച്ചാല്‍ മാത്രം പോരെന്നും തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും അന്‍പുമണി രാമദോസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
