ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷന്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി വേർപ്പെട്ട നിലയിലായിരുന്നു.
മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തിൽ നിന്ന് വേർപ്പെട്ടിട്ടില്ല. ഇതാണ് പുരുഷന്റെതാണെന്ന് സംശയിക്കാൻ കാരണം.ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്.സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയിൽവേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്.
മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.ചേർത്തലയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായ പുരുഷന്‍മാരുടെ വിവരങ്ങൾ ശേഖരിക്കും.സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
