തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ(17) കൊലപ്പെടുത്തിയ കേസിൽ ഒരു പെൺകുട്ടി കൂടി പൊലീസ് പിടിയിൽ.
രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉമറിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ മറ്റൊരാളുടെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്നും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം.
കൊലപാതകത്തിനു തൊട്ടുപിന്നാലെ, സംഭവസ്ഥലത്തുവച്ച് ഉമർ തന്റെ മറ്റൊരു സുഹൃത്തിനെ സഹായത്തിനായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.
കേസിൽ ഒന്നാം പ്രതിയായ 17 വയസ്സുകാരനെ പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ചപ്പോൾ, രണ്ടാം പ്രതി ഉമർ മുഫ്തർ, മൂന്നാം പ്രതി ആനന്ദ എന്നിവർ റിമാൻഡിലാണ്. ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട മർദനത്തിനുശേഷം അഭിരാമിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കല്ല് ഉപയോഗിച്ച് ആക്രമിച്ചതിന്റെ മുറിപ്പാടുകൾ തലയിലും കണ്ണിലും ചെവിയുടെ ഭാഗങ്ങളിലുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
