ഒടുവിൽ എറണാകുളത്തെ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത

JUNE 28, 2026, 9:23 PM

കൊച്ചി:  എസ്പി എം ഹേമലത ഐപിഎസ് ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി. നാല് മാസമായി എറണാകുളം റൂറൽ എസ്പിയുടെ ഔദ്യോഗിക വസതി അനധികൃതമായി കൈവശം വെച്ചിരുന്നു.

ഇതേ തുടർന്ന് പൊലീസ് ആസ്ഥാന ഐജി ഹേമലതയ്ക്ക് മെമ്മോ നൽകിയിരുന്നു. ഇന്നലെ രാത്രിയോടെ ആണ് സാധനങ്ങൾ മാറ്റി എസ്പി സുദർശന് ഓഫീസ് നൽകിയത്. 

നിയസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് എറണാകുളം റൂറൽ എസ്പിയായിരുന്ന എ ഹേമലതയെ കൊല്ലം കമ്മീഷണറായി മാറ്റിയത്. സ്ഥലമാറ്റത്തിന് പിന്നാലെ താമസ സ്ഥലം കൂടിയായ ക്യാമ്പ് ഓഫീസും എസ്പിമാര്‍ ഒഴിയണം.

vachakam
vachakam
vachakam

പക്ഷെ നാലുമാസമായിട്ടും ഹേമലത ക്യാമ്പ് ഓഫീസ് ഒഴിഞ്ഞിരുന്നില്ല. റൂറൽ എസ്പിയായി ചുമതലയേറ്റ സുദർശൻ ആലുവ പൊലീസ് ക്ലബിലായിരുന്നു താമസിച്ചു വന്നത്. 

കൊല്ലം കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച് നാലു മാസമായിട്ടും എറണാകുളം റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസ് ഒഴിയാത്തതിലായിരുന്നു ഹേമലതയ്ക്ക് മെമ്മോ ലഭിച്ചിരുന്നത്. ഓഫീസ് അടിയന്തരമായി ഒഴിയണമെന്ന് ഐജി ഹർഷിത അത്തല്ലൂരി അന്ത്യശാസനവും നൽകിയിരുന്നു. രണ്ടുവട്ടം പൊലീസ് ആസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഹേമലത ചെവി കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു മെമ്മോ നൽകിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam