തിരുവനന്തപുരം : ട്രഷറി തട്ടിപ്പുകൾക്ക് വിരാമമാകുന്നു! ട്രഷറി അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചാൽ എസ്എംഎസിലൂടെ അക്കൗണ്ട് ഉടമയെ അറിയിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു.
പിൻവലിച്ച തുകയും അക്കൗണ്ടിൽ ബാക്കിയുള്ള തുകയും സന്ദേശത്തിലുണ്ടാകും. നിക്ഷേപം അടക്കമുള്ള മറ്റ് ഇടപാടുകൾക്ക് അറിയിപ്പ് ലഭിക്കില്ല.
ജീവനക്കാരുടെയും (ഇടിഎസ്ബി), പെൻഷൻകാരുടെയും (പിടിഎസ്ബി) അക്കൗണ്ടുകളിൽ നിന്നും സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചാലാണ് അറിയിപ്പ്.
അക്കൗണ്ട് ആരംഭിച്ചപ്പോഴോ പിന്നീടോ നൽകിയ കെവൈസിയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്കാണ് എസ്എംഎസ് എത്തുക.
നമ്പർ മാറ്റണമെങ്കിൽ ട്രഷറി ശാഖയിലെത്തി അപേക്ഷ നൽകണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്