കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

OCTOBER 23, 2024, 10:07 AM

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

കെഎസ്‌യുവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്. 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

vachakam
vachakam
vachakam

കേസെടുത്ത 20 പേരും കൊച്ചിന്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. ആശുപത്രി ആക്രമിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. 

ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയാണ് കോളേജില്‍ തര്‍ക്കം ഉണ്ടായത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആറ് വര്‍ഷത്തിന് ശേഷം കെഎസ്‌യുവാണ് വിജയിച്ചത്. വിജയത്തിന് ശേഷം ബാനര്‍ കെട്ടാനും കൊടി ഉയര്‍ത്താനും കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam