വെള്ളപ്പൊക്കത്തിൽ പെട്ട കാറിൻ്റെ ഇൻഷുറൻസ് തുക നൽകിയില്ല,  ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 

OCTOBER 23, 2024, 5:40 PM

കൊച്ചി: ബംബർ ടു ബമ്പർ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെ തുടർന്ന് അവകാശപ്പെട്ട ഇൻഷുറൻസ് തുക നൽകിയില്ല എന്ന പരാതിയിൽ സർവീസ് സെൻററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതി ചെലവും ഇൻഷുറൻസ് തുകയും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.

എറണാകുളം സ്വദേശി പി.ടി ഷാജു, സായി സർവീസസ് ഇടപ്പിള്ളി, മാരുതി ഇൻഷുറൻസ്, പോപ്പുലർ വെഹിക്കിൾസ് & സർവീസസ് എന്നിവർക്കെതിരെ  സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

മാരുതി ബലേനോ ആൽഫാ പെട്രോൾ കാർ ആണ് പരാതിക്കാരൻ വാങ്ങിയത്. ബമ്പർ ടു ബമ്പർ ഇൻഷുറൻസ് കവറേജും എടുത്തു. 10,620/- രൂപയാണ് ഇൻഷുറൻസ് പ്രീമിയമായി അടച്ചത്. എക്സ്റ്റൻഡഡ് വാറണ്ടിയും എതിർകക്ഷികൾ വാഗ്ദാനം ചെയ്തു. വെള്ളത്തിലായ കാറിൻ്റെ എഞ്ചിൻ ബ്ലോക്ക് ആവുകയും റിപ്പയർ ചെയ്യാൻ കഴിയില്ല എന്ന് സർവീസ് സെൻറർ അറിയിക്കുകയും ചെയ്തു.

vachakam
vachakam
vachakam

മാറ്റിവയ്ക്കുന്നതിനുള്ള ചിലവായ 64,939/-  രൂപയിൽ ഇൻഷുറൻസ് പരിരക്ഷ വെറും 8000 രൂപ മാത്രമേ അനുവദിച്ചുള്ളൂ. ബാക്കി തുകയായ 56 939രൂപയും 40000/-  രൂപ നഷ്ടപരിഹാരവും കോടതി ചെലവും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.

എന്നാൽ 8000/-  രൂപ മാത്രമേ അനുവദിക്കാൻ നിർവാഹമുള്ളൂ എന്ന നിലപാടാണ് എതിർകക്ഷികൾ സ്വീകരിച്ചത്. എതിർകക്ഷികക്ഷികളുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി .ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

കേസിലെ ഒന്നും രണ്ടും എതിർ കക്ഷികൾ  ഇൻഷുറൻസ് തുകയായ  56,939/- രൂപയും 30,000/-  രൂപ നഷ്ടപരിഹാരവും 15,000/- രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന്  ഉത്തരവ് നൽകി.

vachakam
vachakam
vachakam

പരാതിക്കാരന് വേണ്ടി അഡ്വ. ഈശ്വരപ്രസാദ് കോടതിയിൽ ഹാജരായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam