ബൈജൂസിന് വീണ്ടും തിരിച്ചടി 

OCTOBER 23, 2024, 5:10 PM

ഡൽഹി:  എജ്യൂ–ടെക് കമ്പനി ബൈജൂസിന് വീണ്ടും കനത്ത തിരിച്ചടി. ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി. ‌

ബൈജൂസ്–ബിസിസിഐ ഒത്തുതീര്‍പ്പ് അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കി.

 ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗ്ലാസ് ട്രസ്റ്റിന്‍റെ ഹര്‍ജി പരിഗണിച്ചത്. കമ്പനി ലോ ട്രൈബ്യൂണലിലെ നടപടികളിലും ഉത്തരവിന്‍റെ സാധുതയിലും വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. 

vachakam
vachakam
vachakam

ബൈജൂസും ബിസിസിഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ ചോദ്യം ചെയ്ത് ബൈജൂസിന് പണം കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 

 അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസ് ബിസിസിഐയ്ക്ക് 158 കോടി രൂപ നല്‍കിയത് ചോദ്യംചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.  

 ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കിയ 158 കോടി രൂപ കോടതി നിര്‍ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. 

vachakam
vachakam
vachakam

 മറ്റു കടക്കാര്‍ക്ക് 15,000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്‍റെ കാരണം കോടതി ആരാഞ്ഞു. ഇത്തരമൊരു ഇടപാടിന് കമ്പനി ലോ ട്രൈബ്യൂണല്‍ എങ്ങനെ അംഗീകാരം കൊടുത്തുവെന്നും കോടതി ചോദിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam