ഷിഗെല്ലയിൽ ആശങ്ക ; ആരോഗ്യമന്ത്രി വയനാട്ടില്‍ 

JUNE 8, 2026, 8:39 PM

തിരുവനന്തപുരം: വയനാട്ടില്‍ കുട്ടികളില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് സംസ്ഥാനം. രോ​ഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സംസ്ഥാനം. 

കോളയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള മൂന്നൂറിലധികം കുട്ടികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് (ജൂൺ 9) വൈകീട്ടോടെ വയനാട്ടിലെത്തും.

ജില്ലയിലെ സ്‌കൂളുകളിലെ കിണറുകളിലെ വെള്ളത്തിന്റെ കൃത്യമായ പരിശോധന നടത്താനും ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ നടത്താനും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. 

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam