പാലക്കാട്: പിഷാരടി തോറ്റാൽ വീണ്ടും പാലക്കാട് എത്താമെന്ന് ഷാഫിക്ക് വ്യാമോഹമുണ്ടെന്നും, പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.
ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ബന്ധമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തലാണ് ഷാഫിയുടെ ലക്ഷ്യം. എന്നാൽ ഷാഫിയുടെ കുതന്ത്രം പാലക്കാട് നടക്കില്ല.
ഒറ്റപ്പാലത്ത് ബിജെപിയുടെ മുൻ സ്ഥാനാർത്ഥിക്ക് യുഡിഎഫ് സ്ഥാനാർത്ഥി 50 ലക്ഷം ഓഫർ ചെയ്തിരുന്നു. എറണാകുളത്തെ ഒരു ഏജൻസി വഴിയാണ് നീക്കം നടത്തിയത്. ഏത് വിധേനയും ജയിക്കലാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ 12ലും 11ലും എൽഡിഎഫ് ജയിക്കും. പാലക്കാട് കോൺഗ്രസ് നടത്തുന്നത് കുതന്ത്രങ്ങളാണ്. ഷാഫി മത്സരിച്ചപ്പോൾ ജയിച്ച അതേ പ്രചാരവേലയാണ് ഇപ്പോഴും നടത്തുന്നതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിലെ വിജനമായ വിമാനത്താവളത്തിൽ യുഎസ് സേനയുടെ രഹസ്യ നീക്കം
ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കും; കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കം; യുഎസ് വിമാനങ്ങൾ തകർത്തതായി ഇറാൻ, മിഡിൽ ഈസ്റ്റിൽ
ഓറിയോൺ പേടകത്തിൽ അജ്ഞാത ഗന്ധം: നാസ വിശദമായ പരിശോധന നടത്തുന്നു, സഞ്ചാരികൾ സുരക്ഷിതർ