ഒരു സേവനവും നൽകാതെ വീണ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ

MAY 27, 2026, 11:16 PM

തിരുവനന്തപുരം:    ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് വീണ വിജയൻ കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. 

വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് ലക്ഷം. ഒരു വർഷം 96 ലക്ഷം. ആകെ രണ്ട് കോടി 78 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് വീണ ടി കൈപ്പറ്റിയത്. 

സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ലെന്നും എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.  നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നു. 

vachakam
vachakam
vachakam

പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയായിരുന്നു പണം നൽകൽ 2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1 കോടി 72 ലക്ഷം രൂപ വീണയ്ക്ക് നൽകിയെന്നായിരുന്നു കണ്ടെത്തിയത്. 

ശശിധരൻ കർത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിൽ എത്തിയത് എന്ന് അവകാശപ്പെടുമ്പോഴും, അതിനും തെളിവില്ല. പണമിടപാടിനായി അല്ലാതെ ഒരൊറ്റ മെയിൽ സന്ദേശം പോലും ഇരുകമ്പനികൾക്കുമിടയിൽ ഉണ്ടായിട്ടില്ല. ഇതിനൊക്കെ പുറമേയാണ് 2015ലും 2016ലുമായിശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം വായ്പ നൽകിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam