സർക്കാർ ഭൂമി കയ്യേറി രക്തസാക്ഷി മണ്ഡപം നിർമിച്ചു; ഗവ. ലോ കോളേജിലെ എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ

JANUARY 12, 2026, 9:21 PM

തിരുവനന്തപുരം: ഗവ. ലോ കോളേജ് ക്യാംപസിൽ അനധികൃത നിർമാണം നടത്തിയ നാല് എസ്എഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ. ഗുരുതര അച്ചടക്കലംഘനവും സർക്കാർ ഭൂമി കയ്യേറ്റവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.

രക്തസാക്ഷിയായ മുൻ യൂണിയൻ ചെയർമാൻ എ.എം. സക്കീറിൻ്റെ സ്മരണാർഥമാണ് നേതാക്കൾ സ്തൂപം നിർമിച്ചത്. അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അൽ സഫർ നവാസ്, പ്രസിഡൻ്റ് സഫർ ഗഫൂർ, പ്രവർത്തകരായ അർജുൻ പി എസ്, വേണുഗോപാൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

സ്തൂപം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന നിർദേശവും കോജേജ് അധികൃതർ നൽകിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്തൂപം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോളേജിൻ്റെ നടപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam