2026 ഫെബ്രുവരി 25 മുതൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക്-അമേരിക്കൻ പൗരന്മാരടക്കമുള്ളവർക്ക്-ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ നിർബന്ധമായിരിക്കും.
ഈ ETA സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 85 വിസാഫ്രീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകമാണ്. യു.കെ. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഈ പദ്ധതി ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണ്.
ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രിയായ മൈക്ക് ടാപ്പ് ഔദ്യോഗിക പ്രസ്താവന അനുസരിച്ച്:
'ETA സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുൻകൂട്ടി തടയാൻ ഞങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നു. അതോടൊപ്പം, യു.കെയിലേക്ക് ഓരോ വർഷവും വരുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്രാനുഭവവും ഇത് ഉറപ്പാക്കുന്നു.'
പുതിയ യു.കെ. യാത്രാ നിയമം എങ്ങനെ പ്രവർത്തിക്കും
യാത്രയ്ക്കുമുമ്പ് വിമാന കമ്പനികൾ യാത്രക്കാരെ ETA അപേക്ഷിക്കാൻ അറിയിക്കും. ETA യുടെ ഫീസ് 16 ബ്രിട്ടീഷ് പൗണ്ട് ആണ്. അപേക്ഷ ഓൺലൈനായോ UK ETA ആപ്പ് വഴിയോ സമർപ്പിക്കാം.
അപേക്ഷയ്ക്കായി യാത്രക്കാർ നൽകേണ്ട വിവരങ്ങൾ:
പ്രധാനമായി ശ്രദ്ധിക്കേണ്ടത്:
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
