കാഞ്ഞിരപ്പള്ളി: വീടിനുള്ളിൽ 45 കാരി വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്.
എട്ടു മാസം മുൻപാണു ഷേർലി, കൂവപ്പള്ളിക്കു സമീപം കുളപ്പുറത്തു സ്ഥലം വാങ്ങി വലിയ വീട് വച്ചത്. എട്ട് മാസമായിട്ടും തൊട്ടടുത്ത് താമസിക്കുന്ന അയൽവാസികൾക്ക് ഷേർലിയെപ്പറ്റി കൂടുതൽഒന്നും അറിയില്ല. അതു തന്നെയുമല്ല അയൽവാസികൾ പറയുന്നത് വ്യത്യസ്തമായ വിവരങ്ങളാണ്.
ഭർത്താവ് മരിച്ചുപോയി, ഭർത്താവ് ഉണ്ട്, മക്കൾ വിദേശത്താണ്, ഒരു മകൾ മരിച്ചു പോയി തുടങ്ങി പല ‘കഥ’കളാണു അവർ പൊലീസിനോടായി പങ്കുവെച്ചത്.
കൂടെയുള്ള ജോബ് സഹോദരനാണെന്നും അയൽവാസികളോടു പറഞ്ഞിട്ടുണ്ട്. ജോബ് കോട്ടയത്ത് ട്യൂഷൻ സെന്റർ നടത്തുകയാണെന്നും അയൽക്കാരോടു പറഞ്ഞിരുന്നു. വീടുനിർമാണ സമയത്ത് ഷേർലിക്ക് ഒപ്പമുണ്ടായിരുന്ന ഒരാൾ ഭർത്താവാണെന്നും പറഞ്ഞിരുന്നു.
ഷേർലി പണം നൽകാനുണ്ടെന്നു ജോബും ജോബ് തനിക്കു പണം നൽകാനുണ്ടെന്നും ഷേർലിയും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ബന്ധം വഷളായതോടെ ജോബ് ഒരു മാസത്തോളമായി കുളപ്പുറത്തെ വീട്ടിലേക്കു വരാറില്ലെന്നു പറയപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
