ബിഹാറിൽ ആറ് കോൺ​ഗ്രസ് എംഎൽഎമാർ എൻഡിഎയിലേക്ക് ചുവടുമാറ്റുന്നു? 

JANUARY 13, 2026, 12:25 AM

 പട്‌ന: ബിഹാറിൽ ആറ് കോൺ​ഗ്രസ് എംഎൽഎമാർ എൻഡിഎയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്.  കോൺഗ്രസ് എംഎൽഎമാർ കൂറ് മാറ്റുമെന്ന റിപ്പോർട്ടുകൾ രാജേഷ് റാം തള്ളിക്കളഞ്ഞു.

ഞങ്ങളുടെ എല്ലാ നിയമസഭാംഗങ്ങളെല്ലാവരും പാർട്ടിക്കൊപ്പമാണ്. രാഷ്ട്രീയ എതിരാളികൾ ആശയക്കുഴപ്പം സൃഷ്ടിക്കാനും മനോവീര്യം തകർക്കാനും കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

  മകര സംക്രാന്തിയോടനുബന്ധിച്ച് തിങ്കളാഴ്ച പട്‌നയിലെ സദഖത്ത് ആശ്രമത്തിൽ കോൺ​ഗ്രസ് സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ ആറ് കോൺഗ്രസ് എംഎൽഎമാരും പങ്കെടുത്തില്ല.

vachakam
vachakam
vachakam

പിന്നാലെയാണ് ഇവർ കൂറുമാറുമെന്ന അഭ്യൂഹമുയർന്നത്. പരിപാടിയിൽ നിരവധി മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും പങ്കെടുത്തെങ്കിലും ആറ് സിറ്റിംഗ് എംഎൽഎമാരിൽ ആരും പങ്കെടുത്തില്ല.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസ് എംഎൽഎമാർ ഔദ്യോഗിക പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞയാഴ്ച, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയ കേന്ദ്രത്തിന്റെ നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിലും ആറ് എംഎൽഎമാരിൽ മൂന്ന് പേർ പങ്കെടുത്തില്ല.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam