യുവതിയുടെ വയറിൽ നിന്ന് തുണി പുറത്തുവന്ന സംഭവത്തിൽ  മാനന്തവാടി പൊലീസ് കേസെടുത്തു

JANUARY 12, 2026, 11:23 PM

വയനാട്: മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം കണ്ടെത്തിയതിൽ പൊലീസ് കേസെടുത്തു. 

‍‌‌പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശരീരത്തിൽ നിന്ന് ലഭിച്ച തുണിയുടെ കഷണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ശരീരഭാഗത്തിൽ നിന്ന് രണ്ട് കഷണം തുണിയാണ് ലഭിച്ചത്. ഇതിൽ ഒന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു.

vachakam
vachakam
vachakam

 ചികിത്സാപ്പിഴവ് സംബന്ധിച്ച് പാണ്ടിക്കടവ് സ്വദേശി യുവതി നൽകിയ പരാതിയിലാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. മാനന്തവാടി എസ്ഐ എം.സി. പവനനാണ് അന്വേഷണ ചുമതല.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിക്കാണ് ചികിത്സാ പിഴവിനെ തുടർന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതി പ്രസവിച്ചത്. 23ന് യുവതിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ലെന്ന പരാതിയും യുവതി ഉയർത്തുന്നുണ്ട്. കഴിഞ്ഞമാസം 29ാം തീയതി യുവതിയുടെ വയറിൽ നിന്നും തുണിക്കെട്ട് പുറത്തുവരികയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam