തുടര്‍ച്ചയായ നാലാം ദിവസവും സ്വർണ്ണ വില ഉയര്‍ന്നു. ഇതോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ 280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,490 രൂപയാണ് വിപണി വില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്ക് ആണിത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ഇന്ന് 22 കാരറ്റ് ഗ്രാം വില 13,065 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 29 രൂപ കൂടി 10,690 രൂപയായി. ഇതോടെ പവന് 85,520 രൂപയായി.
നിലവിലെ നിരക്കില്‍ പണിക്കൂലിയും ജിഎസ്ടിയും സഹിതം ഒരു പവന്‍ 22 കാരറ്റ് സ്വർണം ആഭരണമായി വാങ്ങാന്‍ 1.15000 രൂപവരെ മുടക്കേണ്ടി വരും.
വെള്ളി വിലയിലും വര്‍ധനയുണ്ടായി. ഒരു ഗ്രാമിന് 5 രൂപ വര്‍ധിച്ച് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് വെള്ളിയുടെ വിപണിവില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
