കോഴിക്കോട്: ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച ഊഞ്ഞാൽ പൊട്ടിവീണ് യുവാവിന് പരിക്ക്. വാണിമേൽ പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്.
തലയ്ക്ക് ഒൻപതു തുന്നലും ശരീരത്തിലെ പലഭാഗത്തും പരിക്കുമുണ്ട്. കഴിഞ്ഞദിവസം രാത്രി വിശ്രമവേളയിൽ ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ മുകളിലത്തെ പാരപ്പറ്റും ഇരുമ്പിന്റെ തൂണുമടക്കം പൊട്ടി തലയിൽ വീഴുകയായിരുന്നു.
അഖിലേഷിനെ സമീപത്തുള്ളവരുടെ സഹായത്തോടെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
