‘പടയപ്പ’ മദപ്പാടിലെന്ന് വനംവകുപ്പ്; പാട്ടുവെച്ചും ഹോൺ മുഴക്കിയും ആനയെ പ്രകോപിപ്പിക്കരുതെന്ന്  മുന്നറിയിപ്പ്

JANUARY 12, 2026, 9:26 PM

ഇടുക്കി: നാളുകളായി മൂന്നാർ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന ‘പടയപ്പ’ മദപ്പാടിലെന്ന് വനംവകുപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.

ജനങ്ങളും വാഹനങ്ങളും ആനയിൽനിന്ന് അകലം പാലിക്കണം. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങൾ പകർത്താനോ പാടില്ല. നിലവിൽ രണ്ട് ആർആർടി സംഘവും വെറ്ററിനറി ഓഫീസറും ആനയെ നിരീക്ഷിക്കുന്നുണ്ട്.

 ജനങ്ങൾ ഇവരുടെ നിർദേശം പാലിക്കണമെന്നും നിർദേശിച്ചു. ആനയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ പാടില്ല. വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവെച്ചും ഹോൺ  മുഴക്കിയും ആനയെ പ്രകോപിപ്പിക്കരുത്.

vachakam
vachakam
vachakam

ഇത്തരം പ്രവൃത്തികൾക്കെതിരേ നടപടിയുണ്ടാകുമെന്ന് മൂന്നാർ റെയ്ഞ്ച് ഓഫീസർ എസ്. ബിജു അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam