കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ, നിർണായക നീക്കങ്ങളുമായി യുഡിഎഫ്. വനിതാ സ്ഥാനാർത്ഥിയെയോ പുതുമുഖങ്ങളെയോ നിർത്തി കൊല്ലവും ചാത്തന്നൂരും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
കൊല്ലം സീറ്റിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ വീണ്ടും മത്സരിക്കുമെന്നും സൂചനയുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയും പരിഗണനയിലാണ്.
ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ചാത്തന്നൂരിൽ പുതുമുഖത്തെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലിനെ മത്സരിപ്പിക്കാനാണ് നീക്കം. മയ്യനാട് പഞ്ചായത്ത് അംഗം ആർ.എസ്. അബിൻ, മുതിർന്ന കോൺഗ്രസ് നേതാവ് നെടുങ്ങോലം രഘു എന്നിവരെയും സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മണ്ഡലം പിടിക്കാൻ യുവ മുഖങ്ങൾക്ക് കഴിയുമെന്ന കനഗോലുവിൻ്റെ കണ്ടെത്തലിനെ തുടർന്നാണ് യുഡിഎഫിലെ നീക്കം. സാമുദായിക പരിഗണനയും, പ്രവർത്തന മികവും പരിഗണിച്ചാണ് യുവ മുഖങ്ങളെ പരീക്ഷിക്കാൻ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
