ടെക്സസ്: അമേരിക്കൻ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങൾക്കൊത്ത് ഫോമായുടെ ജനകീയ പ്രവർത്തനങ്ങളുടെ സ്വാഭാവികമായ തുടർച്ചയ്ക്കും ഭാവനാപൂർണമായ പുത്തൻ പദ്ധതികളുടെ ആവിഷ്കാരത്തിനുമായി 2026'28 ഭരണ സമിതിയിലേയ്ക്ക് മൽസരിക്കുന്ന 'ടീം വായ്സ് ഓഫ് ഫോമാ' യ്ക്ക് സാൻ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷൻ ഹൃദ്യമായ വരവേൽപ്പ് നൽകി,
ഏപ്രിൽ 12 -ാം തിയതി വൈകുന്നേരം 6.30ന് ഹൈദ്രാബാദി സ്പൈസി മത്ക ഇന്ത്യൻ റസ്റ്റേറന്റിൽ നടന്ന സ്വീകരണ യോഗത്തിൽ സംഘടനാ നേതാക്കൾ ടീം വോയ്സ് ഓഫ് ഫോമായ്ക്ക് ആശംസകൾ നേർന്നു. നൂറ് അംഗസംഘടനകളുടെ ബലമുള്ള ഫോമായുടെ അംഗബലം കൂടുതൽ വർധിപ്പിക്കുന്നതോടൊപ്പം ദീർഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ വ്യക്തമാക്കി.
ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കർമഭൂമിയിലും ജൻമഭൂമിയിലും ചാരിറ്റി ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടർച്ചയുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഫോമാ 20 വർഷം പൂർത്തിയാക്കുന്ന ചരിത്ര മുഹൂർത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാർഷിക കൺവൻഷൻ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങൾക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു.
മീറ്റിങ്ങിൽ സാൻ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് നന്ദകുമാർ റ്റി, പ്രിൻസ് മാത്യു, ഷാൻ ജസ്റ്റിസ്, ബിനു ജോർജ്, ശ്രീജിത്ത് കെ.കെ, ഷാജി എഡ്വേർഡ് (ഫോമാ മുൻ ജനറൽ സെക്രട്ടറി, മുൻ ട്രഷറർ), രാജൻ യോഹന്നാൻ (നാഷണൽ കമ്മിറ്റി മെമ്പർ), തോമസ് ഓലിയാംകുന്നേൽ (മുൻ ആർ.വി.പി, കേരളാ കൺവൻഷൻ മുൻ ചെയർമാൻ), ജോസ് പുന്നൂസ് (സ്ഥാപക നേതാവ്) തുടങ്ങിയവർ പങ്കെടുത്തു.
ഊഷ്മളമായ സ്വീകരണമൊരുക്കിയതിന് ടീം വോയ്സ് ഓഫ് ഫോമാ പാനൽ അംഗങ്ങൾ സാൻ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന് ഹൃദയപൂർവം നന്ദി പ്രകാശിപ്പിച്ചു.
എ.എസ്. ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം വേണ്ടെന്ന് വെച്ചത് മൂന്ന് പ്രസിഡന്റുമാർ, നെതന്യാഹുവിന്റെ 'വാഗ്ദാനങ്ങളിൽ' വീണ് ട്രംപ്; വെളിപ്പെടുത്തലുമായി
എച്ച്-1ബി വിസകളിൽ 25 ശതമാനം കുറവ്; ഇന്ത്യൻ പ്രൊഫഷണലുകൾക്കും ടെക് മേഖലയ്ക്കും വൻ
എസ് ബി & അസംപ്ഷൻ അലുംനി ഓഫ് അമേരിക്ക നാഷണൽ കൺവൻഷൻ വിമെൻസ്
അമേരിക്കൻ യുദ്ധത്തെ പിന്തുണച്ചവർ vs എതിർത്തവർ: രാജ്യങ്ങളുടെ പട്ടികയുമായി ട്രംപ്