മെക്കിനി(ഡാളസ്): കർത്തൃ ശിഷ്യന്മാരിൽ തലവനിലൊരുവനായ ഉന്നതപെട്ട മാർ പൗലോസ് ശ്ലീഹായുടെ നാമത്തിൽ ഡാളസിന്റെ വടക്കുള്ള പ്രദേശമായ മെക്കിനിയിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയിൽ ആണ്ടതോറും നടത്തിവരുന്ന പരിശുദ്ധനായ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ഈവർഷം ജൂൺ 28-30 എന്നീ തീയതികളിൽ ഭക്തി ആദരവോടെ നടത്തപ്പെടുന്നു.
യാമപ്രാർത്ഥനകൾ, ഗാനശുശ്രൂഷ, വചനശുശ്രൂഷ, കുരിശടിയിലേക്കുള്ള ആഘോഷമായ റാസ, വിശുദ്ധ കുർബ്ബാന, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയ്ക്കുപുറമേ ഡാളാസ് ഏരിയായിലെ യുവജനസംഗമം, നാടൻവിഭവങ്ങളുടെ ചായപീടിക, തട്ടുകട, കരിമരുന്നു പ്രയോഗം എന്നിവ ഈവർഷത്തെ പെരുന്നാളിന്റെ പ്രത്യേകതയാണ്.
പ്രസ്തുത പരിപാടികളിൽ വന്നചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സസന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നതായി ഇടവക വികാരി വെരി. റവ. രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്