തിരുവനന്തപുരം: ശബരിമല വെർച്ചൽ ക്യുവുമായി ബന്ധപ്പെട്ട് നൽകുന്ന സാങ്കേതിക സഹായം ദീർഘിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ടിസിഎസും ധാരണ പത്രം കൈമാറി.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി കമ്മീഷണർ സി. വി.പ്രകാശ് ടിസിഎസ് നു വേണ്ടി ജനറൽ മാനേജർ എസ് കെ നായർ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തിയ ടിസിഎസ് സംഘം ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ്. പ്രശാന്തുമായി ചർച്ച നടത്തിയ ശേഷമാണ് ധാരണ പത്രം ഒപ്പിട്ടത്.
വിർച്വൽ ക്യൂ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഭക്തർക്ക് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. ഭീമശേഖർ ,സന്തോഷ് പോക്കു, ദിലീപ് രാമകൃഷ്ണൻ എന്നിവരും ടി സി എസ് സംഘത്തിൽ ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്