കൊച്ചി: ശബരിമല വ്യാജ ഹെല്‍ത്ത് കാര്‍ഡ് തട്ടിപ്പില്‍ കേസെടുക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. നേരത്തെ, ആളുകളെ നേരില്‍ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
ഇക്കാര്യം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇതോടെ, സീതത്തോട്ടിലെ അമ്മ ക്ലിനിക്കിനും വ്യാജ കാര്‍ഡുകളില്‍ ഒപ്പിട്ട ഡോക്ടര്‍ക്കുമെതിരെ നടപടിയുണ്ടാകും. പത്തനംതിട്ട എസ്പിക്ക് ആണ് ദേവസ്വം ബെഞ്ച് നിര്‍ദേശം നൽകിയത്.
റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ ജെ. വിന്‍സന്റ് സേവ്യറാണ് തട്ടിപ്പ് നടത്തിയത്. കരാര്‍ വ്യവസ്ഥയിലാണ് ഡോ. വിന്‍സന്റ് സേവ്യര്‍ അമ്മ ക്ലീനിക്കില്‍ ജോലി ചെയ്തിരുന്നത്. വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് നിര്‍മിച്ച അമ്മ ക്ലിനിക്ക് രേഖകളില്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
