ബാറുകൾക്ക്  മന്ത്രി അറിയാതെ ലൈസൻസ് നൽകിയ സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും

NOVEMBER 1, 2026, 11:02 PM

കൊച്ചി: മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ എക്‌സൈസ് വകുപ്പ്. 

സംഭവത്തിൽ വകുപ്പുതല അന്വേഷണം മാത്രം പോരെന്നും ഉദ്യോഗസ്ഥരുടെ സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തി വിജിലിൻസ് അന്വേഷണം തന്നെ വേണം എന്നാണ് വകുപ്പിന്റെ നിലപാട്. മന്ത്രിക്ക് ലഭിച്ച തെളിവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ വലിയ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചാണ് ശരവേഗത്തിൽ നടപടികൾ പൂർത്തീകരിച്ചതെന്നാണ് വിലയിരുത്തുന്നത്. അപേക്ഷ സമർപ്പിച്ച് പിറ്റേദിവസം തന്നെ ലൈസൻസ് ലഭിക്കുന്ന സാഹചര്യം മന്ത്രിക്ക് തന്നെ വലിയ ദുരൂഹത തോന്നിയിരുന്നു. മറ്റ് ബാറുകൾക്ക് പരമാവധി അഞ്ച് ദിവസത്തിനുള്ളിലാണ് അനുമതി ലഭിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

നടപടി നേരിട്ട ഡെപ്യൂട്ടി കമ്മീഷണർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ മന്ത്രിക്ക് നേരിട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി.  ജൂൺ 23ന് മൂവാറ്റുപുഴയിലെ ബാർ ലൈസൻസിന് അപേക്ഷിച്ച് പിറ്റേ ദിവസം തന്നെ അനുമതി ലഭിക്കുകയായിരുന്നു. എറണാകുളത്തേത് അപേക്ഷ ജൂൺ 25നും അനുമതി ജൂൺ 29 നും ലഭിച്ചു. കോട്ടയത്തെ ബാറിന് സെപ്റ്റംബർ 29ന് അപേക്ഷ നൽകി അനുമതി ഒക്ടോബർ 3നും ലഭിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കടക്കം പങ്ക് എന്നും സംശയമുണ്ട്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam