ആരോഗ്യ സർവകലാശാല കലോത്സവത്തിലെ സംഘർഷം;  നാല് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

NOVEMBER 1, 2026, 10:50 PM

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സൗത്ത് സോൺ കലോത്സവത്തിനിടയിൽ സംഘർഷം. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ വെച്ചാണ് കലോത്സവം നടന്നത്.

ഇതിനിടെ പുറത്തുനിന്ന് കുറച്ചുപേർ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ചായിരുന്നു അക്രമം.   

സംഘർഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂണിയൻ ചെയർമാൻ അമൽദേവ് ഉൾപ്പെടെ ഇരുപതോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കലോത്സവത്തിൽ വിജയികളായ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥികൾ സമാപന സമ്മേളനത്തിൽ ബാനർ ഉയർത്തിയതാണ് പ്രകോപന കാരണം.  

vachakam
vachakam
vachakam

കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പാരിപ്പള്ളി പൊലീസ് നാല് ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

പാരിപ്പള്ളി കോട്ടയ്ക്കേറം സ്വദേശികളായ വിഷ്ണു (38), രാജേഷ് (33), ദീപു കൃഷ്ണ (34), ആരോമൽ (29) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയുന്ന 25 പേർക്കെതിരെ വധശ്രമത്തിനും കേസെടുത്തു.  പുറത്ത് നിന്നുള്ളവർ പ്രകോപനം കൂടാതെ വിദ്യാർഥികളെ അക്രമിച്ചുവെന്നാണ് എഫ്‌ഐആർ.   


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam