ശബരിമലയിൽ തിരക്ക് തുടരുന്നു

DECEMBER 10, 2023, 9:22 AM

പത്തനംതിട്ട: ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു.  പതിനെട്ടാം പടിയിൽ മിനിറ്റിൽ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. തിരക്ക് നിയന്ത്രിക്കാൻ വേണ്ട അടിയന്തര നടപടികളെക്കുറിച്ച് ചർച്ച ഇന്നും തുടരും.  

ശബരിമലയിൽ നിലവിൽ ദിവസവും ദർശനം നടത്തുന്ന ഭക്തരുടെ എണ്ണം 80,000 മുതൽ 90,000 വരെയാകുന്ന പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കാൻ സ്‌പെഷ്യൽ കമ്മിഷൻ സന്നിധാനത്ത് തുടരാൻ കോടതി നിർദേശം നൽകിയിരുന്നു. 

12 മണിക്കൂറിലേറെയായി ക്യൂ നിൽക്കുകയാണെന്നും കുട്ടികളും പ്രായമായവരും തളരുന്നുവെന്നും വിശപ്പും ദാഹവും തങ്ങളെ വലയ്ക്കുകയാണെന്നും ക്യൂവിൽ തുടരുന്ന ചില ഭക്തർ  പറഞ്ഞു.

vachakam
vachakam
vachakam

ശബരിമലയിലെ ദർശന സമയം കൂട്ടുന്നത് ഉൾപ്പെടെ പരിഗണിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam