റോബിന്‍ ബസ് തമിഴ്‌നാട് എംവിഡി പിടിച്ചെടുത്തു

NOVEMBER 19, 2023, 1:34 PM

ഗാന്ധിപുരം: പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരേക്ക് പുറപ്പെട്ട റോബിന്‍ ബസിനെ ചാവടി ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് എംവിഡി പിടിച്ചെടുത്തുവെന്ന് റിപ്പോർട്ട്.

ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഓ ഓഫീസിലേക്ക് മാറ്റിയിടാനാണ് നിര്‍ദേശം. കേരള സര്‍ക്കാര്‍ തമിഴ്‌നാടിനെ കൂട്ടുപിടിച്ച് വേട്ടയാടുകയാണെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് പറയുന്നു.

അതേസമയം റോബിൻ ബസിന് ഇന്നും  കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്.

vachakam
vachakam
vachakam

7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു  

ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തിൽ 37,000 രൂപയും തമിഴ്‌നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam