നാഷണൽ കൗൺസിൽ ഓഫ് വൈ.എം.സി.എയുടെ വിഷൻ & മിഷൻ കമ്മിറ്റിയുടെ ദേശീയ ചെയർമാനായി മണീട് വൈ.എം.സി.എ. അംഗമായ മാമ്മലയിൽ ഷെവ. എം.ജെ. മർക്കോസ് തിരഞ്ഞെടുക്കപ്പെട്ടു.
ഡൽഹിയിൽ ചേർന്ന നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
മണീട് വൈ.എം.സി.എ സ്ഥാപക പ്രസിഡന്റ്, 17 വർഷക്കാലം പ്രസിഡന്റ്, രണ്ട് ടേമിൽ എറണാകുളം സബ് റീജിയണൽ ചെയർമാൻ, മുൻ സംസ്ഥാന ട്രഷറർ, റീജിയണൽ ഓഡിറ്റർ, നാഷണൽ ബോർഡ് അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
യാക്കോബായ സുറിയാനി സഭയുടെ സൺഡേസ്‌കൂൾ പ്രസ്ഥാനത്തിന്റെ അഖില മലങ്കര ജനറൽ സെക്രട്ടറി ആയി നീണ്ട 9 വർഷക്കാലം സേവനം ചെയ്തു. ഇപ്പോൾ സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗവും സഭയുടെ മുഖപത്രമായ വിശ്വാസ സംരക്ഷകൻ പത്രത്തിന്റെ മാനേജിങ് ഡയറക്ടറുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
