വെള്ളാപ്പള്ളിക്കൊപ്പം വേദി പങ്കിടാൻ മന്ത്രിമാർ 

JUNE 6, 2026, 12:40 AM

ആലപ്പുഴ:  വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിടാൻ മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും.

മന്ത്രിയായതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങുന്ന ബിന്ദു കൃഷ്ണയുടെ നടപടിയിൽ വിമർശനം ശക്തമായിരുന്നു.  അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.  

ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ വേദി പങ്കിടൽ. ആലപ്പുഴ പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകീട്ട് നടക്കുന്ന കേരള കൗമുദി വാർഷികാഘോഷത്തിലാണ് നേതാക്കളും വെള്ളാപ്പള്ളിയും ഒരേ വേദിയിൽ എത്തുക.  

vachakam
vachakam
vachakam

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ ജി സുധാകരൻ, പി പ്രസാദ്, സജി ചെറിയാൻ, എം എസ് അരുൺ കുമാർ, എ ഡി തോമസ്, റെജി തോമസിനും പരിപാടിക്ക് ക്ഷണമുണ്ട്. ജില്ലയിലെ എംഎൽഎമാരെ ആദരിക്കുന്ന ചടങ്ങിലേക്കാണ് ക്ഷണം.

പരിപാടിയുടെ പോസ്റ്ററിൽ ഈ നേതാക്കളുടെ ചിത്രവും അച്ചടിച്ച് വന്നിട്ടുണ്ട്. എന്നാൽ സജി ചെറിയാൻ പരിപാടിക്കെത്തില്ല. അസൗകര്യം സംഘാടകരെ അറിയിച്ചു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam