റേഞ്ച് റോവർ തിരിച്ചേൽപ്പിച്ച് മന്ത്രി കെ എം ഷാജി

SEPTEMBER 19, 2026, 9:26 AM

തിരുവനന്തപുരം:   വിവാദ റേഞ്ച് റോവർ  ഉടമയ്ക്ക് തിരികെ നൽകി മന്ത്രി കെ എം ഷാജി. കെഎം ഷാജി ഉപയോഗിച്ച KL 78 A 0009 റേഞ്ച് റോവറാണ് ഉടമയായ തില്ലങ്കേരി സ്വദേശി യാക്കൂബിനെ തിരിച്ചേൽപ്പിച്ചത്. 

യൂറോപ്പിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ, വിവാദം തുടരുന്ന പശ്ചാത്തലത്തിൽ മന്ത്രി വീണ്ടും ഈ വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നതിലാണ് ആകാംക്ഷ.

ഈ മാസം 27 നാണ് മന്ത്രി കെ എം ഷാജി തിരിച്ചെത്തുക. കെഎംസിസി നേതാവ് യാക്കൂബാണ് കാറിൻ്റെ ഉടമ. ഇയാളുടെ കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കാർ എത്തിച്ചത്.

vachakam
vachakam
vachakam

ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ ആഡംബരകാർ ഉപയോഗിക്കുന്നതിൽ ആരോപണങ്ങളുമായി ഇടതുപക്ഷം രം​ഗത്തെത്തിയിരുന്നു.   നിലവിൽ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടിലാണ് വാഹനം ഉള്ളത്.

രണ്ട് ദിവസം മുൻപാണ് വാഹനം തില്ലങ്കേരിയിൽ എത്തിച്ചത്. യൂറോപ്പിലേക്ക് പോകുമ്പോൾ തിരിച്ചേൽപ്പിച്ചതാണെന്ന് യാക്കൂബ് പ്രതികരിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam