ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31ന്

SEPTEMBER 19, 2026, 8:43 AM

ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 (കൊയ്ത്തുത്സവം) ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ദേവാലയ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.

ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തയ്യാറാക്കിയ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 ലോഗോ റവ. ഫാ. പി.കെ. വർഗീസ് പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ, റവ. ഫാ. മാത്തുക്കുട്ടി വർഗീസ് കോറെപ്പിസ്‌കോപ്പാ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി മോൻസൺ പുന്നൂസും ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ സുബിൻ ജോണും ചേർന്ന് ലോഗോ റവ. ഫാ. പി.കെ. വർഗീസിന് സമർപ്പിച്ചു.

ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഫുഡ് കൂപ്പണിന്റെ ആദ്യ വിൽപ്പന അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി, ഇടവകയിലെ സീനിയർ അംഗമായ റവ. ഫാ. പൗലോസ് പീറ്ററിന് ആദ്യ ഫുഡ് കൂപ്പൺ നൽകി വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

vachakam
vachakam
vachakam


ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിച്ചുവരുന്നു. കേരളത്തിന്റെ തനത് രുചികൾക്കൊപ്പം വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ ഒരുക്കുന്ന ഫുഡ് സ്റ്റാളുകൾ, തട്ടുകട, ചായക്കട എന്നിവ ഉൾപ്പെടെ രുചിവൈവിധ്യങ്ങളുടെ വലിയൊരു ഉത്സവത്തിനാണ് ഇത്തവണ സെന്റ് മേരീസ് വേദിയൊരുക്കുന്നത്.

കുട്ടികൾക്കായി വിവിധ ഗെയിമുകളും ആക്ടിവിറ്റികളും കുടുംബങ്ങൾക്കായി കലാവിനോദ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കും. ഭക്ഷണം, വിനോദം, സൗഹൃദം, കുടുംബകൂട്ടായ്മ എന്നിവ ഒരുമിക്കുന്ന ഒരു കുടുംബോത്സവമായി ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് സംഘാടകർ നടത്തിവരുന്നത്.

vachakam
vachakam
vachakam

ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ അനുഗ്രഹീതവും വിജയകരവുമായ നടത്തിപ്പിന് എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് ജനറൽ കൺവീനർ സുബിൻ ജോൺ അഭ്യർഥിച്ചു.

ഒക്ടോബർ 31ന് നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026ലേക്ക് ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ കുടുംബങ്ങളെയും സുഹൃത്തുക്കളെയും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയ ഇടവക ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

ജീമോൻ റാന്നി 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam