കൊച്ചി: ഗുരുസൂക്തം ഫേസ്ബുക്കിൽ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ. ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെയാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
ബിജെപിയെ സംബന്ധിച്ച് എസ്എൻഡിപി പിന്തുണ നിർണായകമായ സാഹചര്യത്തിലാണ് കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
''വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക", എന്ന വാചകമാണ് പങ്കുവച്ചിരിക്കുന്നത്.
അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചത്. ഇന്നുചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്