ദില്ലി: ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. മഹാപഞ്ചായത്തിലേറ്റ അവഗണനയിൽ കടുത്ത അതൃപ്തിയിലുള്ള തരൂരിനെ അനുനയിപ്പിക്കാൻ രാഹുൽഗാന്ധി തന്നെ സംസാരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പാർലമെൻ്റ് സമ്മേളനത്തിന് മുൻപ് തന്നെ പിണക്കം തീർക്കാനാണ് ശ്രമം. രാഹുൽ തന്നെ സംസാരിക്കണമെന്നെ നിർദ്ദേശം മറ്റ് നേതാക്കൾ മുൻപോട്ട് വച്ചിരിക്കുകയാണ്.
തരൂരിനെ പിണക്കി നിർത്തുന്നത് ശരിയല്ലെന്ന സന്ദേശം നേതാക്കൾ രാഹുലിന് നൽകിയെന്നാണ് സൂചന.
ഹൈക്കമാൻഡ് യോഗത്തിൽ തരൂർ പങ്കെടുത്തിരുന്നെങ്കിൽ രാഹുൽ സംസാരിക്കുമായിരുന്നുവെന്ന് എഐസിസി നേതാക്കൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
