തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ അട്ടിമറി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിനെതിരെ അട്ടിമറി ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തിപ്പെടുത്താൻ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രാക്കുകളിൽ അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കാൻ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തി അനിഷ്ട സംഭവങ്ങൾ തടയുക എന്നതാണ് റെയിൽവേ സുരക്ഷാ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സർക്കുലർ പുറപ്പെടുവിക്കുകയും റെയിൽവേ ജീവനക്കാർ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
