തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ സംസ്ഥാന സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കും.
കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. കോടതിയെ അവഹേളിക്കുന്നതാണ് സർക്കാരിന്റെ പുതിയ ഉത്തരവെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കടകംപള്ളി മനോജാണ് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്.
വിവാദ സർക്കാർ ഉത്തരവിന്റെ പകർപ്പും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കും. അതേസമയം പ്രതിസ്ഥാനത്തുള്ള ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു.
ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അഖിലേന്ത്യാ പ്രസിഡന്റിന് കത്ത് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
