സാൻ ഫ്രാൻസിസ്കോ: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തിൽ സ്ഥാപിതമായ സാൻ ഫ്രാൻസിസ്കോ സെന്റ് മേരീസ് പള്ളിയിൽ ആണ്ട്തോറും നടത്തിവരാറുള്ള വിശുദ്ധ കന്യാകമറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഗസ്റ്റ് 15, 16 (ശനി, ഞായർ) തിയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. ഈ വർഷത്തെ പെരുന്നാളിന്റെ കൊടികയറ്റ് ആഗസ്റ്റ് 9-ാം തിയതി വിശുദ്ധ കുർബ്ബാനാനന്തരം അസോസിയേറ്റ് വികാരി റവ. ഫാദർ തോമസ് കോര നിർവ്വഹിച്ചു.
മരിച്ച് ഗത്സമൻ തോട്ടത്തിൽ അടക്കപ്പെട്ട കന്യക മറിയാമിന്റെ ശരീരം തന്റെ പുത്രന്റെ കല്പനപ്രകാരം മൂന്നാം ദിവസം മാലാഖമാരാൽ ഉയരത്തിലേക്ക് എടുക്കപ്പട്ടതിന്റെ ഓർമ്മയായി എല്ലാവർഷവും ആഗസ്റ്റ് 15ന് വാങ്ങിപ്പ് പെരുന്നാൾ കൊണ്ടാടുന്നു.
15-ാം തിയതി വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും തുടർന്ന് 7 മണിക്ക് വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. 16-ാം തിയതി രാവിലെ പ്രഭാത പ്രാർത്ഥനയും തുടർന്ന് 9.30ന് റവ. ഫാദർ ആകാശ്പോൾ, റവ. ഫാദർ ഗീവർഗീസ് ചാലിശ്ശേരി, റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും അതോടനുബന്ധിച്ച് വിശുദ്ധ കന്യക മറിയാമിനോടുള്വ മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തുന്നതാണ്. വിശുദ്ധ കുർബ്ബാനന്തരം പള്ളിക്ക് ചുറ്റും പ്രദിക്ഷിണം ഉണ്ടായിരിക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഇടവകയിലെ ഹൈസ്കൂൾ, കോളേജ് ഗ്രാജുവേറ്റ്സിനേയും കൂടാതെ സണ്ടേസ്കൂൾ ഗ്രാജുവേറ്റ്സിനേയും ആധരിക്കുന്നതാണ്. സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.
ഈ പെരുന്നാളിൽ നേർച്ചകാഴ്ചകളോടെ കടന്ന് വന്ന് സംബന്ധിപ്പാൻ പള്ളി വികാരി റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി, സഹവികാരി റവ. ഫാദർ തോമസ് കോര, വൈസ് പ്രസിഡന്റ് ഇടിച്ചാണ്ടി ഫിലിപ്പ്, സെക്രട്ടറി ബിബിൻ വർഗീസ്, ട്രഷറർ ബിജോയി അബ്രാഹം എന്നിവർ കർതൃനാമത്തിൽ ഏവരേയും സ്വാഗതം ചെയ്യുന്നു.
വർഗീസ് പാലമലയിൽ, അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
