ന്യൂജേഴ്‌സിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ; കർഫ്യൂ ഏർപ്പെടുത്തി

JUNE 1, 2026, 9:40 AM

ന്യൂവർക്ക് (ന്യൂജേഴ്‌സി): ഡെലാനി ഹാൾ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിന് പുറത്ത് തുടർച്ചയായ രണ്ടാം രാത്രിയിലും പ്രതിഷേധക്കാരും ന്യൂജേഴ്‌സി സ്റ്റേറ്റ് പോലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

തടങ്കൽ കേന്ദ്രത്തിനുള്ളിലെ മോശം സാഹചര്യങ്ങൾക്കെതിരെ ഇമിഗ്രേഷൻ വിരുദ്ധ ഗ്രൂപ്പുകളും അനുകൂലികളും തമ്മിൽ ശനിയാഴ്ച പകൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. തുടർന്ന് രാത്രിയോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. ആയുധങ്ങളുമായി ചിലരെ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ, പൊതുജനസുരക്ഷ മുൻനിർത്തി തടങ്കൽ കേന്ദ്രത്തിന് ചുറ്റുമുള്ള അര മൈൽ പരിധിയിൽ രാത്രികാല കർഫ്യൂ (രാത്രി 9 മുതൽ പുലർച്ചെ 6 വരെ) പ്രഖ്യാപിച്ചു. ന്യൂവർക്ക് മേയർ റാസ് ജെ. ബരാക്ക ശനിയാഴ്ച രാത്രിയോടെയാണ് ഈ കർശന ഉത്തരവ് പുറപ്പെടുവിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാൻ ഗവർണർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam