തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലെ 89.13 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപയോഗിച്ചത്.
ശരാശരി ഉപയോഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലത്തെ ഉപഭോഗത്തിൽ കുറവുണ്ടായി.
ഈ മാസത്തെ പ്രതിദിന ശരാശരി ഉപയോഗം 93.42 ദശലക്ഷം യൂണിറ്റാണ്.
വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി ഇന്നലെ ജലവൈദ്യുതി ഉത്പാദനം കുറച്ച് 18.12 ദശലക്ഷം യൂണിറ്റാക്കി.
അതേസമയം, തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് 8.70 ദശലക്ഷം യൂണിറ്റ് അധികമായി വാങ്ങി. മധ്യപ്രദേശിൽ നിന്ന് കടമായും വൈദ്യുതി ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
