പൂഞ്ഞാറിൽ വൈദികനെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു ചാഞ്ഞോടി സെന്റ് സെബാസ്ററ്യൻസ്  ഇടവക ധർണ നടത്തി.

FEBRUARY 25, 2024, 5:39 PM

പൂഞ്ഞാർ സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ: ജോസഫ് ആറ്റുചാലിന്  എതിരേ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് നടത്തിയ ധർണ ചാഞ്ഞോടി സെന്റ് സെബാസ്ററ്യൻസ് പള്ളി വികാരി ഫാ: തോമസ് വാഴപ്പറമ്പിൽ ഉദ്ഘാടനം  ചെയ്തു പ്രസംഗിച്ചു.

ഫാ: ജോമോൻ കടപ്രാകുന്നേൽ , സിസ്റ്റർ മെർലിൻ മാത്യു S.H, പള്ളി കൈക്കാരന്മാരായ ജോർജ്‌കുട്ടി തൈപ്പറമ്പിൽ, ജെയിംസ് ജോസഫ് പുതുവീട്ടിൽ, കെ.എൽ.എം  അതിരൂപതാ സമിതി അംഗം പ്രജോഷ് നെല്ലിപ്പള്ളി, യുവദീപ്തി - S.M.Y.M, മാതൃ - പിതൃവേദി സംഘടനാ ഭാരവാഹികളും ഇടവക ജനങ്ങൾക്കൊപ്പം പ്രതിഷേധ ധർണയിൽ അണിചേർന്നു.