കൊച്ചി: തൃക്കാക്കരയിൽ നടുറോഡിൽ യുവാക്കളെ ക്രൂരമർദനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിഞ്ഞു. ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളാണ് ഇവർ.
കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി.
തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കാറിലെത്തിയ ഒരു സംഘം, യുവാക്കളെ അതിക്രൂരമായി മർദിച്ചത്. വാഴക്കാല സ്വദേശി ഷാഫി, നിസാം, പ്രവീൺകുമാർ എന്നിവർക്കാണ് മർദനമേറ്റത്. കാറിൽനിന്ന് ഇറങ്ങിയ പ്രതികൾ യുവാക്കളുടെ മുഖത്ത് പലതവണ ഇടിച്ചു, നിലത്തിട്ട് ചവിട്ടി.
അശ്രദ്ധമായി കാർ ഓടിച്ചത് യുവാക്കൾ ചോദ്യം ചെയ്തതാണ് ആക്രമത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രവീണിന്റെ തലയിൽ രക്തസ്രാവമുണ്ട്. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പ്രവീൺ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
