പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന പരാതിയിൽ വിളിച്ചുവരുത്തി; പൊലീസുകാരന്റെ നെഞ്ചിൽ ഇടിച്ച് 52കാരൻ  

MAY 29, 2025, 11:59 PM

കോഴിക്കോട് : പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന  പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ചു, പിന്നാലെ പിടിയിലുമായി.   

കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

 പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിലാണ് ഇയാളെ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയത്. സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. 

vachakam
vachakam
vachakam

അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. 

 അക്രമം തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പൊലീസുകാർക്ക് നേരെയും അക്രമം നടത്തി.  പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam